കിളിമാനൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ അക്രമം കാണിക്കുകയും അപമാനിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ കിളിമാനൂർ മാടത്തിൽകുന്നു അമ്പാടി വീട്ടിൽ രാജു മകൻ അമൽരാജ് വയസ്സ് 24 ആണ് അറസ്റ്റിലായത്. മോഷണം അടിപിടി അടക്കം ഉള്ള പല കേസുകളിലും പ്രതിയായ അമൽരാജ് കിളിമാനൂർ പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലും ഉൾപ്പെട്ട ആളാണ്. പെൺകുട്ടി വിവരം വീട്ടിൽ അറിയിക്കുകയും രക്ഷിതാക്കൾ പോലീസിൽ പരാതിപ്പെടുകയും തുടർന്ന് പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തുകയായിരുന്നു. കൃത്യത്തിന് ശേഷം മുങ്ങി നടന്ന പ്രതിയെ തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ഡി. ശിൽപ IPS ന് കിട്ടിയ രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ Dysp ജി. ബിനുവിന്റെ നേതൃത്വത്തിൽ കിളിമാനൂർ പോലീസ് സ്റ്റേഷൻ ISHO
S സനൂജ് ,S I വിജിത് കെ നായർ, SCPO ഷാജി, CPO മാരായ ശ്രീരാജ്, സോജു എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്, കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റെ ചെയ്തു.
