അമ്പലം കുത്തിത്തുറന്ന് മോഷണം പ്രതി പിടിയിൽ

അമ്പലം കുത്തിത്തുറന്ന് മോഷണം പ്രതി പിടിയിൽ

തിരുവനന്തപുരം: അമ്പലം കുത്തിതുറന്ന് മോഷണം നടത്തിയ  കേസിൽ പ്രതി വാമനപുരം പ്രസാദ് (56) മെഡിക്കൽ കോളജ് പൊലീസിന്റെ പിടിയിലായി. മോഷണം നടത്തി മൂന്നു മണിക്കൂറിനുള്ളിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഉള്ളൂർ പ്രശാന്ത് നഗർ മൂലൈക്കോണം ശിവക്ഷേത്രം കുത്തി തുറന്ന് മോഷണം നടത്തിയ കേസിലാണ് വാമനപുരം കുളക്കര കട്ടയക്കാൽ വീട്ടിൽ പ്രസാദ് എന്ന വാമനപുരം പ്രസാദിനെ പിടികൂടിയത്.  ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. മോഷണമുതലുമായി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്. ഇയാളിൽ നിന്ന് ഒരു ചാക്ക് നാണയങ്ങളും നോട്ടുകളും 26,000 രൂപ പിടിച്ചെടുത്തു. പ്രസാദ് പ്രശാന്ത് നഗറിലെ മറ്റൊരു വീടും കുത്തി തുറന്നിട്ടുണ്ട്. സംസ്ഥാനത്തൊട്ടാകെ 50 ലധികം കേസുകളിൽ ഇയാൾ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *