തിരുവനന്തപുരം: വയോധികനെ ആക്രമിച്ച് പണവും മൊബൈൽ ഫോണും കവർന്ന കേസിൽ മൂന്നുപേരെ പൊലീസ് പിടികൂടി. കണ്ണാന്തുറ സ്വദേശി രാജേഷ് (39), കമലേശ്വരം സ്വദേശി ഷാജി (49), മണക്കാട് സ്വദേശി കൃഷ്ണൻകുട്ടി (55) എന്നിവരെയാണ് ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച പുലർച്ച അഞ്ചരയോടെയാണ് മണക്കാട് സ്വദേശിയായ സുരേഷ് കുമാറിനെ പ്രതികൾ ആക്രമിച്ചത്. ഈഞ്ചക്കൽ ഭാഗത്തു നിന്ന് ഓട്ടോ ഓടിച്ചുവന്ന സുരേഷ് കുമാറിനെ മറ്റൊരു ഓട്ടോയിൽ പിന്തുടർന്ന് വന്ന പ്രതികൾ ശ്രീവരാഹം ഭാഗത്ത് തടഞ്ഞുനിർത്തി റോഡിലിട്ട് മർദിച്ച ശേഷം ഫോണും പണവും തട്ടിയെടുക്കുകയായിരുന്നു.

Posted inThiruvananthapuram
