കിളിമാനൂർ: വെള്ളല്ലൂർ വിട്ടിയോട് ഭദ്രാദേവി ക്ഷേത്രത്തിലെ കാവിന്റെ നവീകരണ പ്രവർത്തനം നടത്തി വരവേ മണ്ണ് മൂടി നികന്നു കിടന്ന കുളത്തിൽ നിന്നും നാല് കൽ വിഗ്രഹങ്ങൾ കണ്ടെത്തി. നാഗ ബിംബവും ഇതിനോട് അനുബന്ധിച്ചുള്ള ബിംബങ്ങളും ആണു ലഭിച്ചത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ബിംബങ്ങൾക്കു കേടുപാടുകളില്ല. കണ്ടെത്തിയ ബിംബങ്ങൾ ക്ഷേത്രത്തിൽ സൂക്ഷിച്ചിരിക്കുന്ന വിവരം ആർക്കിയോളജി വകുപ്പിനെ അറിയിച്ചതായി ട്രസ്റ്റ് പ്രസിഡന്റ് എസ്.അനിൽകുമാർ പറഞ്ഞു.
Contents
