പോത്തൻകോട്: അയിരൂപ്പാറ ഹയർസെക്കൻഡറി സ്കൂളിൽ സമീപ വീട്ടിൽ നിന്നെത്തിയ നായ അഞ്ചാം ക്ലാസു വിദ്യാർഥികളായ ശിവനന്ദ്, നിധിൻ എന്നിവരെ കടിച്ചെന്ന് പരാതി. ക്ലാസിൽ നിന്നും പുറത്തിറങ്ങുമ്പോൾ ഓടിച്ചിട്ടു കടിക്കുകയായിരുന്നു. കുട്ടികൾക്ക് പ്രതിരോധ കുത്തിവയ്പ്പെടുത്തു. ഹയർസെക്കൻഡറി വിഭാഗത്തിന്റെ വരാന്തയിലാണ് നായ താവളം ഉറപ്പിച്ചിരിക്കുന്നത്. ഇതിനു സമീപത്തായാണ് എൽപി, പ്രീപ്രൈമറി വിഭാഗങ്ങൾ. നായ കുട്ടികളും അധ്യാപകരും ഭീതിയോടെയാണ് ഇപ്പോൾ സ്കൂളിലെത്തുന്നത്.നായയെ പേടിച്ച് കുട്ടികൾക്ക് മൈതാനത്ത് കളിക്കാനോ ശുചിമുറിയിൽ പോകാനോ കഴിയാത്ത സ്ഥിതിയാണ്. വിദ്യാഥികളുടെ സുരക്ഷയെ കരുതി സ്കൂൾ അധികൃതർ പഞ്ചായത്തിൽ വിവരം അറിയിച്ചിട്ടുണ്ട്. പല പ്രാവശ്യം വീട്ടുടമയോട് നായയെ കെട്ടിയിടണമെന്ന് അറിയിച്ചെങ്കിലും അവർ അൻുസരിക്കുന്നില്ലെന്നും പൊലീസിന്റെ സാന്നിധ്യത്തിൽ ഉടൻ നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ അനിൽകുമാർ അറിയിച്ചു.

Posted inThiruvananthapuram
