ബാലരാമപുരം: മെഡിക്കൽ സ്റ്റോറിൽ മരുന്ന് വാങ്ങാനെന്ന വ്യാജേനയെത്തിയ യുവാവ് ബാലരാമപുരം താന്നിവിള ഉത്രാടം മെഡിക്കൽ സ്റ്റോറിലെ ജീവനക്കാരി ഗോപികയുടെ മാല പൊട്ടിച്ച് കടന്നു. വെള്ളിയാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. തിരുവനന്തപുരം ഭാഗത്തേക്ക് പോയ ബൈക്കിനെ പിന്തുടർന്നെങ്കിലും മോഷ്ടാവിനെ പിടികൂടാനായില്ല. മെഡിക്കൽ സ്റ്റോറിലെ സി.സി.ടി.വിയിൽ യുവാവിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. ബാലരാമപുരം പൊലീസിന്റെ നേതൃത്വത്തിൽ പ്രദേശത്തെ സി.സി.ടി.വി കാമറകൾ പരിശോധിച്ചു വരുന്നു. മെബൈൽ ടവറും സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിക്കുന്നതിലൂടെ പ്രതി ഉടൻ വലയിലാകുമെന്ന് ബാലരാമപുരം പൊലീസ് പറയുന്നു.
Contents
