നെടുമങ്ങാട്: യുവാക്കൾക്കും കൗമാരക്കാർക്കും ഇടയിലെ ലഹരി ഉപയോഗം തടയുന്നതിനുള്ള സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവിന്റെ ഭാഗമായി നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ താലൂക്കിലെ വിവിധ ഭാഗങ്ങളിലെ സ്കൂൾ പരിസരങ്ങളിൽ നടത്തിയ പരിശോധനയിൽ കാറിൽ വിതരണത്തിനായി കൊണ്ടുവന്ന നിരോധിത പുകയില ഉൽപന്നങ്ങളും കാറും പിടിച്ചെടുത്തു.160 കൂൾ പാക്കറ്റുകളും 54 ശംഭു പാക്കറ്റുകളും പിടിച്ചെടുത്തു. വെഞ്ഞാറമൂട് പുല്ലമ്പാറ പിച്ചിമംഗലം എസ്എസ് മൻസിലിൽ ഷംനാദ്(34) ആണ് പിടിയിലായത് തേമ്പാംമൂട് ജനതാ ഹയർ സെക്കൻഡറി സ്കൂളിന് സമീപം ഹോണ്ട സിറ്റി കാറിൽ സ്കൂൾ പരിസരങ്ങളിലെ കടകളിലും കുട്ടികൾക്കും വിതരണത്തിനായി കൊണ്ടുവന്ന നിരോധിത പുകയില ഉൽപന്നങ്ങളാണ് പിടികൂടിയത്. പ്രതിയെ വെഞ്ഞാറമൂട് പൊലീസിന് കൈമാറി.
Contents
