ചുമട്ടുതൊഴിലാളിയെ ആക്രമിച്ച പ്രതി പിടിയിൽ

ചുമട്ടുതൊഴിലാളിയെ ആക്രമിച്ച പ്രതി പിടിയിൽ

നെയ്യാറ്റിൻകര: ചുമട്ടുതൊഴിലാളിയായ ജോണിയെ തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ, കടവാരം മുസ്‌ലിം പള്ളിക്ക് എതിർവശം പനയറത്തല പുത്തൻ വീട്ടിൽ അനിൽ കുമാറിനെ (40) നെയ്യാറ്റിൻകര പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കോടതിയിൽ ഹാജരാക്കി. ടിബി ജംക്‌ഷനിൽ രാത്രി പ്രവർത്തിക്കുന്ന ചന്തയിൽ ലോഡിങ്ങും ആയി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിനു പിന്നിലെന്നു പൊലീസ് അറിയിച്ചു. രാത്രി ജോലി കഴിഞ്ഞു, സൈക്കിളിൽ വീട്ടിലേക്കു മടങ്ങുകയായിരുന്ന നിലമേൽ സ്വദേശി ജോണിയെ ആണ് ഇയാൾ ആക്രമിച്ചത്.പിന്നിലൂടെ എത്തി കാറ്റാടി കമ്പ് ഉപയോഗിച്ച് തലയിൽ അടിക്കുകയായിരുന്നു. തലയ്ക്കും കാലിനും പരുക്കേറ്റ ജോണി നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ജോണിയുടെ സൈക്കിളും അനിൽ കുമാർ തകർത്തതായി പൊലീസ് പറഞ്ഞു. ഇയാളെ സംഭവ സ്ഥലത്തു നിന്ന് തന്നെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. എസ്എച്ച്ഒ: കെ.ആർ.ബിജുവിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ ആർ.സജീവ്, ഡി.സൈലസ്, എഎസ്ഐ രാജൻ, നോബിൾ സിങ് തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *