ദൂരപരിധി ലംഘിച്ച് മത്സ്യബന്ധനംനടത്തിയവരെ തടഞ്ഞുവച്ചു

ദൂരപരിധി ലംഘിച്ച് മത്സ്യബന്ധനംനടത്തിയവരെ തടഞ്ഞുവച്ചു

കഴക്കൂട്ടം: ദൂരപരിധി ലംഘിച്ച് റിങ്‌ വലകളുപയോഗിച്ച് മത്സ്യബന്ധനം നടത്തിയവരെ വേളി സൗത്ത് തുമ്പയിൽ മത്സ്യത്തൊഴിലാളികൾ തടഞ്ഞുവച്ചു. താഴംപള്ളി, വർക്കല എന്നിവിടങ്ങളിൽനിന്ന് തുമ്പതീരത്ത് മത്സ്യബന്ധനത്തിന്‌ മൂന്ന് ബോട്ട്‌, അഞ്ച് കാരിയർ വള്ളങ്ങളിലെത്തിയവരെയാണ്‌ തുമ്പയിലെ മത്സ്യത്തൊഴിലാളികൾ ഞായർ പകൽ 10.30ഓടെ കടലിൽ തടഞ്ഞത്‌. 17 മത്സ്യത്തൊഴിലാളികളെ ഇവർ കരയ്‌ക്കെത്തിച്ചു. തുടർന്ന് കോസ്റ്റൽ പൊലീസും തുമ്പ പൊലീസും സ്ഥലത്തെത്തി. മത്സ്യത്തൊഴിലാളികളെ തുമ്പ പൊലീസ് അഞ്ചുതെങ്ങ് കോസ്റ്റൽ പൊലീസിന് കൈമാറി. ഇവർക്ക്‌ പിഴ ഈടാക്കുമെന്നും പൊലീസ്‌ അറിയിച്ചു. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ഭീഷണിയാകുന്ന രീതിയിൽ സ്ഥിരമായി വലിയ വള്ളങ്ങളും നിരോധിത വലകളും ഉപയോഗിക്കുന്നത്‌ പതിവാണെന്ന്‌ മത്സ്യത്തൊഴിലാളികൾ പറഞ്ഞു. ഇത്തരം സംഘങ്ങൾ റിങ്‌ വലകളുപയോഗിക്കുന്നതിനാൽ  മത്സ്യലഭ്യത കുറയുന്നതായും മത്സ്യത്തൊഴിലാളികൾ പറയുഞ്ഞു. റിങ്‌ വലകൾ 13 നോട്ടിക്കൽ മൈലിനപ്പുറമേ ഉപയോഗിക്കാൻ പാടുള്ളു. എന്നാൽ, താഴംപള്ളിയിലെ വള്ളം വലിയ വേളിയിലെ മത്സ്യത്തൊഴിലാളികൾ തട്ടിക്കൊണ്ടുപോയി എന്ന പരാതിയിൽ കഠിനംകുളം പൊലീസ്‌ കേസെടുത്തു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *