കിളിമാനൂർ: പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ദിവസം കാട്ടുപുറം ഭാഗത്തുനിന്നും ബൈക്ക് മോഷണം ചെയ്തുകൊണ്ട് പോയ കേസിലെ പ്രതിയായ ചിതറ സ്വദേശിയായ സഞ്ജുവിനെയാണ് കിളിമാനൂർ പോലീസ് പിടികൂടിയത്. മുൻപും നിരവധി മോഷണ കേസുകളിലെ പ്രതിയായിരുന്ന സഞ്ജു സുബിൻ എന്ന ആളിന്റെ ഹീറോ ഹോണ്ട പാഷൻ ബൈക്ക് രാത്രി മോഷണം ചെയ്തു കൊണ്ടു പോകുകയായിരുന്നു. സുബിൻ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയെ തുടർന്ന് അന്വേഷിച്ചു വരവേ മോഷണം ചെയ്തെടുത്ത ബൈക്കുമായി പാങ്ങോട് പോലീസ് സ്റ്റേഷൻ പരിധിയിൽ വെച്ച് പിടിക്കപെടുകയായിരുന്നു.
Contents
