കഴകൂട്ടം.ദേശീയപാതയിൽ ഇൻഫോസിസിനു സമീപം കുളത്തൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു.ടെക്നോപാർക്ക് ജീവനക്കാരനായ രാഹുൽ ആർ നായർ
ആണ് മരിച്ചത് ഇയാൾ പന്തളം സ്വദേശിയാണ്.
ഉച്ചയ്ക്ക് മൂന്നേകാലോടെ ഒരേ ദിശയിൽ വന്ന ബൈക്കുകൾ തമ്മിലിടിക്കുകയായിരുന്നു.
ഭക്ഷണ വിതരണക്കാരൻ ഓടിച്ച ബൈക്കിനു പിന്നിൽ രാഹുൽ ഓടിച്ച എൻഫീൽഡ് ഹിമാലയൻ ബൈക്ക് ഇടിച്ചു കയറുകയായിരുന്നു
ഭക്ഷണവിതരണക്കാരന്റെയും രാഹുലിന്റെ പിന്നിലിരുന്നയാൾക്കും പരിക്ക് പറ്റി. ഇത് ഗുരുതരമല്ല
തുമ്പ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.



