നെടുമങ്ങാട്: നാല് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ആനാട് ചുള്ളിമാനൂർ സ്വദേശി എസ്. സജിത്തിനെയാണ് (18) നെടുമങ്ങാട് ഡിവൈ.എസ്.പി കെ. സ്റ്റുവർട്ട് കീലറുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 27നായിരുന്നു സംഭവം.കുട്ടി അടുത്തുള്ള ബന്ധുവിന്റെ വീട്ടിലെ ആട്ടിൻകുട്ടികളെ കളിപ്പിച്ച് കൊണ്ട് നിൽക്കുമ്പോൾ അവിടെയെത്തിയ കൂലിപ്പണിക്കാരനായ സജിത്ത് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഈ സമയം കുട്ടിയുടെ ബന്ധുവായ വീട്ടമ്മ അടുക്കള ജോലിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു.അടുത്ത ദിവസം കുട്ടിയെ കുളിപ്പിക്കാൻ നോക്കുമ്പോൾ കുട്ടി അസ്വസ്ഥത കാട്ടിയതിനാൽ കാര്യം തിരക്കിയപ്പോഴാണ് കുട്ടി കാര്യം പറഞ്ഞത്. ഇതിനെതുടർന്ന് അവർ വലിയമല പൊലീസിൽ പരാതി നൽകി. വലിയമല സി.ഐ ജി. സുനിൽ, എസ്.ഐ അൻസാരി, ഡിവൈ.എസ്.പി ഓഫിസിലെ എസ്.ഐ ജി. സതീശൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് സജിത്തിനെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
