കിളിമാനൂർ: കല്ലറ ജംഗ്ഷനിൽ കഴിഞ്ഞദിവസം ഉണ്ടായ ബൈക്ക് അപകടത്തിൽ പരിക്കേറ്റു ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കുറ്റിമൂട് വാവ് പാറ സ്വദേശി ബാബു സരോജം ദമ്പതികളുടെ മകൻ അഭിലാഷ് ആണ് [21] മരിച്ചത്. കഴിഞ്ഞ 30ന് കല്ലറ ജംഗ്ഷനിൽ വച്ച് അഭിലാഷ് സഞ്ചരിച്ചിരുന്ന ബൈക്ക് മറ്റൊരു ബൈക്കിൽ ഇടിച്ച് ആയിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ അഭിലാഷ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രി ചികിത്സയിലായിരുന്നു . തുടർന്ന് ഇന്നലെ വൈകിട്ട് മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ.തുടർനടപടികൾക്ക് ശേഷം നാളെ വീട്ടിൽ മൃതദേഹം എത്തിക്കും. സഹോദരി അനുപമ.
Contents
