കിളിമാനൂർ: കേരള സർക്കാർ അയ്യപ്പ വിശ്വാസി കൾക്ക് നേരെ നടത്തിവരുന്ന അവഗണനയുടെ ഭാഗമായി കെ. എസ്. ആർ. ടി.സി കിളിമാനൂർ ഡിപ്പോയിൽ നിന്നും മുൻകാലങ്ങളിൽ ലഭകരമായി തന്നെ സർവ്വീസ് നടത്തിവന്നിരുന്ന കിളിമാനൂർ – പമ്പ ബസ് സർവ്വീസ് ഈ വർഷം ആരംഭിക്കാത്തതിനെതിരെ ബിജെപി കിളിമാനൂർ മണ്ഡലം കമ്മറ്റി കിളിമാനൂർ ഡിപ്പോയ്ക്ക് മുന്നിൽ പ്രതിഷേധ ധർണ നിശ്ചയിക്കുകയും. അതോടൊപ്പം കെ.എസ്.ആർ.ടി.സി കിളിമാനൂർ ATO , കെ.എസ്.ആർ.ടി.സി എം.ഡി തുടങ്ങിയ അധികാരികൾക്ക് പരാതി കൊടുക്കുകയും ചെയ്ത സാഹചര്യത്തിൽ കിളിമാനൂർ ഡിപ്പോയിൽ നിന്നും ദിവസവും രണ്ട് ബസ്സുകൾ സർവ്വീസ് നടത്തുവാൻ തീരുമാനമാവുകയും ചെയ്തു. എന്നാൽ അയ്യപ്പ ഭക്തരുടെ അടിസ്ഥാന സൗകര്യങ്ങൾ നിറവേറ്റുക. നിലക്കൽ – പമ്പ അമിത ബസ് ചാർജ് അവസാനിപ്പിക്കുക. തുടങ്ങിയ ആവശ്യങ്ങൾ കൂടി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ബിജെപി കിളിമാനൂർ മണ്ഡലം കമ്മറ്റി കെ എസ് ആർ ടി സി കിളിമാനൂർ ഡിപ്പോയ്ക്ക് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. ബിജെപി കിളിമാനൂർ മണ്ഡലം പ്രസിഡന്റ് പ്രവീൺ പോങ്ങനാട് അദ്ധ്യക്ഷത വഹിച്ച ധർണ്ണ ബിജെപി തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് ആർ.എസ് രാജീവ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ബിജെപി പഴയ കുന്നുമ്മൽ പഞ്ചായത്ത് പ്രസിഡന്റ് അനിൽ കുന്നുമ്മൽ, സ്വാഗതവും. വിജിൽ വി ബാബു. നന്ദിയും രേഖപ്പെടുത്തിയ പരിപാടിയിൽ മണ്ഡലം, പഞ്ചായത്ത്, ഏരിയ, ഭാരവാഹികൾക്ക് പുറമെ നിരവധി പാർട്ടി പ്രവർത്തകരും അയ്യപ്പ വിശ്വാസികളും പങ്കെടുത്തു.
