ചെറുന്നിയൂർ: ഗവ: ഹയർ സെക്കന്ററി സ്കൂളിലെ ഹൈ സ്കൂൾ ബ്ലോക്കിന് സമീപം നബാർഡിന്റെ 2 കോടി രൂപ ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന ഓഡിറ്റോറിയത്തിന്റെ നിർമ്മാണ പ്രവർത്തനവുമായി ബന്ധപെട്ട് അവലോകന യോഗം ചേർന്നു. ഹെഡ് മിസ്ട്രസ് മിനി നായർ, പി ടി എ പ്രസിഡന്റ് രജനി അനിൽ, വാർഡ് മെമ്പർ ഷിബു തങ്കൻ, നിർവഹണ ചുമതലയുള്ള വർക്കല ബ്ലോക്ക് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ആശ, അസിസ്റ്റന്റ് എഞ്ചിനീയർ ഷീല , പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങളായ റാഫി, സാജു, ഗ്രേഷ്മ, ദിവ്യ എന്നിവർ പങ്കെടുത്തു.
Contents


