തിരുവനന്തപുരം: നാടക സിനിമ സീരിയൽ നടനും, സംവിധായകനുമായ പയ്യന്നൂർ മുരളിക്ക് പ്രമുഖ നാടകകൃത്ത് എൻ.ബി. ത്രിവിക്രമൻ പിള്ള സ്മാരരം നൽകും . പുരസ്കാരവും 25001 രൂപ ക്യാഷ് അവാർഡി നൊപ്പം മികച്ച ലൈബ്രറിക്ക്ക്കുള്ള 10001 രൂപയും മൊമെന്റുവും ഓച്ചിറ പബ്ളിക് ലൈബ്രറിക്കും നൽകുമെന്ന് എൻ.ബി. ത്രിവികമൻപിള്ള ഫൗണ്ടേഷൻ ഫോർ ആർട്ട്സ് ആന്റ് ലിറ്ററേച്ചർ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഫൗണ്ടേഷൻ പ്രസിഡന്റ് തഴവ സഹ ദേവൻ, സംഘാടക സമിതി ചെയർമാൻ., പോണാൽ നന്ദുമാർ , കൺവീനർ കടത്തൂർ മൻസൂർ, ഫൗണ്ടേഷൻ വൈസ് പ്രസിഡന്റ് പ്രൊഫ. പ്രയാർ രാധാകൃഷ്ണ കുറുപ്പ്, ട്രഷറർ, ശശികുമാർ എന്നിവർ വർത്താ സമ്മേളനത്തിൽ പങ്കെടുത്തു. കലാ,സാംസ്കാരിക രംഗത്തെ അതുല്യ പ്രതിഭയും, നാടക രചയിതാവും അദ്ധ്യാപകനും ,സർക്കാർ ജീവനക്കാരനുമായിരുന്നു എൻ.ബി. ത്രിവിക്രമൻ പിളളയുടെ അനുസ്മരണ ദിനമായ ഡിസംബർ 30 ന് വലിയകുളങ്ങര ഓണാട്ട് ഭഗവതി ക്ഷേത്രാങ്കണത്തിലുള്ള ആഡിറ്റോറിയത്തിൽ വെച്ച് വിതരണം ചെയ്യും. സി.ആർ. മഹേഷ് എം.എൽ എ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ ഭരത് ഭവൻ ഡയറക്ടർ പ്രമോദ് പയ്യന്നൂർ പുരസ്കാരം വിതരണവും, ഡോ.അംബേക്കർ അവാർഡ് ജേതാവ് കടത്തൂർ മൻസൂറിനെ ആദരിക്കുകയുംചെയ്യും. മികച്ച ലൈബ്രറിക്കുള്ള അവാർഡ് നാടകകൃത്ത് അസ്വ മണിലാൽ വിതരണം ചെയ്യും. എൻ.ബി. ത്രിവിക്രമൻ പിള്ള അനുസ്മരണ പ്രഭാഷണം മുൻ.പി.എസ്.സി. ചെയർമാൻ എം.ഗംഗാധരക്കുറിപ്പ് നടത്തും.
