ആറ്റിങ്ങൽ: ആറ്റിങ്ങൽ സബ് ജയിലിൽ 14.12.22 മുതൽ നടന്നുവരുന്ന ക്ഷേമ ദിനാഘോഷം 17.12.2022 ൽ തിരശീല വീണു. സമാപന സമ്മേളനം ബഹു: ആറ്റിങ്ങൽ എം എൽ എ ശ്രീമതി ഒ എസ് അംബിക അവർകൾ ഭദ്രദീപം കൊളുത്തി ഉൽഘടനം നിർവഹിച്ചു. തുടർന്ന് ജയിൽ ക്ഷേമ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയും മയക്കുമരുന്നിന്റെ ഉപയോഗമാണ് നിങ്ങളെ കുറ്റവാസനയിലേക്ക് നയിക്കുന്നതെന്നും ഇനി ഇവിടെ നിന്ന് ഇറങ്ങുമ്പോൾ ഇത് ഉപയോഗിക്കുകയില്ല എന്ന പ്രതിജ്ഞ എടുത്ത് പോകണമെന്നും കുടുംബകാര്യങ്ങളിൽ വ്യാപിതമായി കഴിയണമെന്നും പറഞ്ഞു. തുടർന്ന് പൂർവ്വകാല ഉദ്യോഗസ്ഥരെ പൊന്നാടയണിയിച്ച് ആദരിച്ചു. ബഹു താലൂക് ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ പ്രീത മുഖ്യപ്രഭാഷണം നടത്തി. പ്രശസ്ത സിനിമതാരം ചന്ദുനാഥ് പ്രഭാഷണവും മത്സരങ്ങളിൽ വിജയിച്ച അന്തേവാസികൾക്ക് സമ്മാനദാനവും നിർവഹിച്ചു. ചടങ്ങിന്റെ അദ്ധ്യക്ഷപദം ജയിൽ സൂപ്രണ്ട് ഡി ആർ അജയകുമാർ നിർവഹിച്ചു. സ്വാഗതം ഡെപ്യൂട്ടി പ്രിസൺ ഓഫീസർ പ്രബീഷ് പി യും കെ ജെ ഇ ഒ എ മേഖലാ കമ്മിറ്റി അംഗം കെ കൃഷ്ണപ്രസാദ്, കെ ജെ എസ് ഒ എ സംസ്ഥാന ട്രഷറി ഓഫീസർ രഞ്ജു നാഥ് എന്നിവർ ആശംസയും ഡെപ്യൂട്ടി പ്രിസൺ ഓഫീസർ സുധീഷ് എസ് വി നന്ദിയും രേഖപെടുത്തി.

