തിരുവനന്തപുരം : ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി കടലിൽ കുളിയ്ക്കുന്നതിനിടെ അഞ്ചുതെങ്ങ് മാമ്പള്ളി സ്വദേശിയുൾപ്പെടെ മൂന്ന് പേരെ കാണാതായി.
അഞ്ചുതെങ്ങിൽ നിന്ന് ഒരാളും പുത്തൻതോപ്പിൽ നിന്ന് രണ്ട് പേരെയുമാണ് കടലിൽ കാണാതായത്. ഇവർക്കായ് തിരച്ചിൽ തുടരുകയാണ്.പുത്തൻതോപ്പിൽ വൈകുന്നേരം ഉണ്ടായ അപകടത്തിൽപ്പെട്ട സജിദിനെ രക്ഷിയ്ക്കുവാൻ ശ്രമിക്കവേ ഫ്രയസും ഒഴുക്കിൽപ്പെട്ട് കാണാതാകുകയായിരുന്നു.
വൈകുന്നേരതോടെയാണ് അപകടം. അഞ്ചുതെങ്ങിൽ നിന്ന് കാണാതായത് മാമ്പള്ളി സ്വദേശിയായ സജൻ ആന്റണി (35)യും പുത്തൻതോപ്പിലുണ്ടായ അപകടത്തിൽ കാണാതായത് ചിറ്റാറ്റ്മുക്ക് ചിറക്കൽ ഷൈൻഭവനിൽ ശ്രയസ് (17) കണിയാപുരം മുസ്താൻമുക്ക് വെട്ടുവീളവീട്ടിൽ സാജിദ് (19) എന്നിവരെയാണ് കാണാതായത്.
മുതലപ്പൊഴിയിൽ വീട്ടമ്മ തിരയിൽപ്പെട്ടുവെങ്കിലും ഒപ്പമുണ്ടായിരുന്നവർ രക്ഷപ്പെടുത്തി
