പെരുമാതുറ : ക്രിസ്മസ്സ് ആഘോഷിക്കാൻ മുതലപ്പൊഴിയിൻ വൻ തിരക്ക്. മുന്നറിയിപ്പ് അവഗണിച്ച് സഞ്ചാരികൾ കൂട്ടതോടെ കടലിൽ ഇറങ്ങുന്നത് പോലീസിനും തലവേദനയാകുന്നു. ഉച്ചക്ക് ശേഷമാണ് കൂട്ടതോടെ സഞ്ചാരികൾ മുതലപ്പൊഴിയിലേക്ക് എത്തി തുടങ്ങിയത്. സഞ്ചാരികൾ കടലിലേക്ക് ഇറങ്ങുന്നത് പോലീസിന് നിയന്ത്രിക്കാൻ കഴിഞ്ഞില്ല. കടലിൽ കളിക്കുന്നതിനിടെ വീട്ടമ്മ തിരയിൽപ്പെട്ടെങ്കിലും കണ്ടുനിന്നവർ ഇവരെ രക്ഷപ്പെടുത്തി. ഇതോടെ കൂടുതൽ പോലീസുകാർ എത്തി കടലിൽ കുളിക്കുന്നവരെ കരയ്ക്ക് കയറ്റുകയായിരുന്നു.
ഇന്ന് ഉച്ചയോടെയാണ് കടൽ പ്രക്ഷ്ബ്തമായത്. പല സ്ഥലങ്ങളിലും ശക്തമായ തിരമാലകൾ ഉയർന്നതായാണ് റിപ്പോർട്ടുകൾ. ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി മുതലപ്പൊഴി സന്ദർശിക്കാൻ എത്തിയ വീട്ടമ്മ ശക്തമായ തിരയിൽപ്പെട്ട് അപകടം സംഭവിച്ചു. തുടർന്ന് കോസ്റ്റൽ പോലീസ് സംഘം ഇവരെ രക്ഷിച്ച് കരയ്ക്ക് കയറ്റുകയായിരുന്നു.
തുമ്പ കടലിലെ തിരമാലയിൽപ്പെട്ട് യുവാവ് മരിച്ചു.തുമ്പ പുതുവൽ പുരയിടത്തിൽ ഫ്രാങ്കോ ബൈസിലാണ് മരണമടഞ്ഞത്.ഇദ്ദേഹത്തിന് 35 വയസ്സ് ഉണ്ടായിരുന്നു.കടലിൽ കുളിക്കുന്നതിനിടെ ശക്തമായ തിരയിൽ അടിയൊഴുക്കിൽപെട്ട് മരണം സംഭവിക്കുകയായിരുന്നു.

