അഞ്ചുതെങ്ങ്: അഞ്ചുതെങ്ങ് മാമ്പള്ളി കടപ്പുറത്ത് അനധികൃത മദ്യവില്പന നടക്കുന്നെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അഞ്ചുതെങ്ങ് പോലീസ് നടത്തിയ പരിശോധനയിൽ മാമ്പള്ളി പുതുമണൽ പുരയിടം വീട്ടിൽ നിന്നും അനധികൃതമായി വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 15 ലിറ്റർ വിദേശമദ്യം പിടികൂടി. മദ്യം വില്പനക്കായി സൂക്ഷിച്ചിരുന്ന ജെയിംസ് വയസ്സ് 69 നെ അറസ്റ്റ് ചെയ്തു. വർക്കല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ആറ്റിങ്ങൽ ഡി വൈ എസ് പി യുടെ നേതൃത്വത്തിൽ അഞ്ചുതെങ്ങ് പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ചന്ദ്രദാസ് എസ് ഐ സജീവ് എസ് സി പി ഒ മാരായ സജീവ് മനോജ് സി പി ഒ മാരായ ഷിജു വിഷ്ണു എന്നിവർ ചേർന്നാണ് അനധികൃതമായി സൂക്ഷിച്ചിരുന്ന മദ്യം കണ്ടെടുത്ത് പ്രതിയെ പിടികൂടിയത്.
Contents

