ചിറയിൻകീഴ്: മുടപുരം പ്രേംനസീർ സ്മാരക ശാന്തി ആർട്സ് ക്ലബ് ആൻഡ് റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രേംനസീർ 34 -ാം അനുസ്മരണവും , ക്ലബിന്റെഅൻപതാം വാർഷികാഘോഷവുംവി ശശി എം എൽ എ ഉദ്ഘാടനം ചെയ്തു. ആർ തുളസീധരൻ അദ്ധ്യക്ഷനായി. ആഘോഷങ്ങളുടെ ഭാഗമായി ഞായർരാവിലെ 10 മുതൽ എച്ച് എസ് വിഭാഗം കുട്ടികൾക്കായി പ്രേംനസീർ ചിത്രരചനാ മത്സരം , നസീർ ചലിച്ചിത്ര സിനിമാ ഗാനാലാപന മത്സരം, സാഹിത്യ ചർച്ച എന്നിവയും നടന്നു.’ പ്രേംനസീർ വ്യക്തിയും കലാകാരനും’ വിഷയം അടിസ്ഥാനമാക്കി സാഹിത്യ കൂട്ടായ്മ ഉണർവിന്റെ ആഭിമുഖ്യത്തിൽ നടന്ന ചർച്ചയിൽഇ എം നസീർ , സജീവ് മോഹൻ എന്നിവർ നേതൃത്വം നൽകി.പി വിപിനചന്ദ്രൻ മോഡറേറ്ററായി. സെക്രട്ടറി വി ബങ്കിൻചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു.ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ ഷൈലജ ബീഗം, ശംഖുമുഖം അസി . കമ്മിഷണർ ഡി കെ പൃഥ്വിരാജ്,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി സി ജയശ്രീ,കിഴുവിലം പഞ്ചായത്ത് പ്രസിഡന്റ് ആർ മാനോന്മണി, സി എസ് ചന്ദ്രബാബു ,കവിത സന്തോഷ്, ,ചലച്ചിത്ര സീരിയൽ താരം എ കെ ഫൈസൽ,സൈജ നാസർ,കരവാരം രാമചന്ദ്രൻ, എൻ എസ് അനിൽ, ആർ കെ ബാബു, സി അജിത്ത്,കിഴുവിലം രാധാകൃഷ്ണൻ,എസ് ബിജുകുമാർ എന്നിവർ സംസാരിച്ചു.
