പ്രസ്സ് റിലീസ്
ആറ്റിങ്ങൽ :- സ്മാർട്ട് മീറ്ററിന്റെ പേരിൽ ഉപഭോക്താവിന്റെ മേൽ അമിത ഭാരം അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ല എന്ന് അടൂർ പ്രകാശ് എം. പി. കേന്ദ്രവും സംസ്ഥാനവും ചേർന്നുള്ള ഒത്തുകളിയാണ് സ്മാർട്ട് മീറ്റർ കച്ചവടം. ഒരേ നാണയത്തിന്റെ രണ്ട് വശങ്ങൾ ആയ കേന്ദ്രവും കേരളവും എല്ലാ മേഖലകളിലും ഉള്ള ജനങ്ങളെ ദ്രോഹിച്ചുകൊണ്ടിരിക്കുകയാണ്. കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ (ഐ. എൻ. റ്റി. യു. സി ) ആറ്റിങ്ങൽ ഡിവിഷൻ സമ്മേളനം ആറ്റിങ്ങൽ ലൈബ്രറി ഹാളിൽ ഉത്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈദ്യുതി നിയമ ഭേദഗതി ബിൽ പാർലമെന്റിൽ എനർജി സ്റ്റാന്റിംഗ് കമ്മിറ്റിവിട്ടത് പാർലമെന്റിൽ യു. ഡി. എഫ് എം. പി മാർ നടത്തിയ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ്. വൈദ്യുതി ബോർഡിലും പിൻവാതിൽ നിയമനം തകൃതിയായി നടക്കുകയാണ്. യു. ഡി. എഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ ചാർജ് കുറക്കുകയാണ് ചെയ്തതെങ്കിൽ എൽ . ഡി. എഫ് സർക്കാർ ചാർജ് അടിക്കടി കൂട്ടിക്കൊണ്ടിരിക്കുകയാണെന്നും എം. പി സൂചിപ്പിച്ചു.
എംപ്ലോയീസ് കോൺഫെഡറേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് സിബിക്കുട്ടി ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു. ഐ എൻ. റ്റി. യു. സി ദേശിയ വർക്കിംഗ് കമ്മിറ്റി അംഗം ഡോ. വി. എസ് അജിത് കുമാർ മുഖ്യ പ്രഭാഷണം നടത്തി. സി. എസ് സജീവ്, എം. നസീർ, ആർ. ബിജു, എസ്. അനിൽ കുമാർ, വി. സുരേഷ് കുമാർ, ഡി. ഷിബു, മുഹമ്മദ് അനസ് താജിന എന്നിവർ സംസാരിച്ചു.

