ആറ്റിങ്ങൽ: ആന്ധ്രയിൽ നിന്നു കാറിൽ കടത്തിക്കൊണ്ടു വന്ന 15 കിലോ കഞ്ചാവ് എക്സൈസ് സംഘം സാഹസികമായി പിടികൂടി. രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് അർധരാത്രി ദേശീയപാതയിൽ കച്ചേരി ജംക്ഷന് സമീപം സ്വകാര്യബസ് കുറുകെയിട്ട് ട്രാഫിക് കുരുക്കു സൃഷ്ടിച്ചാണ് കാർ തടഞ്ഞത്.ഇടുക്കി തൊടുപുഴ ഉടുമ്പന്നൂർ, ചിറക്കൽ വീട്ടിൽ മുദാക്കൽ ചെമ്പൂര് അമുന്തിരത്ത് ദേവി ക്ഷേത്രത്തിന് സമീപം ലക്ഷംവീട് കോളനിയിൽ താമസിക്കുന്ന ജയേഷ് (43) പിടിയിലായി. ഏഴ് കവറുകളിലായി കാറിന്റെ ഡിക്കിയിലാണ് കൊണ്ടുവന്നത്.

Posted inAttingal
