വെഞ്ഞാറമൂട്: രണ്ടംഗ സംഘത്തിന്റെ അക്രമണത്തില്‍ വയോധികന് പരിക്ക്. സി.പി.എം വെഞ്ഞാറമൂട് ലോക്കല്‍ കമ്മിറ്റി അംഗം വയ്യേറ്റ് തിരുവടിയില്‍ വാമദേവന് പിള്ളക്കാണ്(62) കൈക്ക് വെട്ടേറ്റത്. വ്യാഴാഴ്ച രാത്രി 10നാണ് സംഭവം. വീട്ടിലെ നായ്ക്ക് ഭക്ഷണം കൊടുത്ത പാത്രം കഴുകി റോഡിലൊഴിച്ചത് നടന്നുപോകുന്നവരുടെ പുറത്ത് വീണതിലുണ്ടായ തര്‍ക്കമാണ് അക്രമത്തിൽ കലാശിച്ചത്.അരമണിക്കൂറിനുശേഷം വീണ്ടും ഗേറ്റിനു മുന്നില്‍ എത്തിയ സംഘത്തില്‍ നിന്നൊരാള്‍ ആക്രമിക്കുകയായിരുന്നു. ബഹളം കേട്ട് വീട്ടിലുള്ളവരും പരിസരവാസികളും എത്തിയതോടെ അക്രമികള്‍ ഓടിമറഞ്ഞു. സംഭവത്തില്‍ കേസെടുത്ത പോലീസ് അക്രമികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

Posted inCrime Venjarammoodu
