

സ്റ്റോപ്പിൽ നിർത്തി ആളെ കയറ്റുകയായിരുന്ന സ്വകാര്യ ബസിന് പുറകിൽ നിർത്തിയിരുന്ന ബൈക്കിൽ കാറിടിച്ചു ബൈക്ക് യാത്രകാർക്ക് പരിക്ക്. ആറ്റിങ്ങൽ മൂന്ന് മുക്കിൽ വൈകുന്നേരം ഏഴു മണിയോടെയാണ് സംഭവം. അപകടത്തിൽ ബൈക്ക് യാത്രക്കാരായ ദമ്പതികൾക്ക് പരിക്ക് പറ്റി ഇവരെ വലിയകുന്നു താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആറ്റിങ്ങൽ നിന്നും വെഞ്ഞാറമൂട്ടിലേക്ക് പോകുകയായിരുന്ന സംഗീത ബസ്സിന് പുറകിൽ നിർത്തിയിരുന്ന ഇരുചക്ര വാഹനത്തിലാണ് പുറകിൽ നിന്നും വന്ന പോളോ കാർ ഇടിച്ച് അപകടം ഉണ്ടായത്

