ബൈക്കുകൾ മോഷ്ടിച്ച കേസിൽ 4 പേർ അറസ്റ്റിൽ

ബൈക്കുകൾ മോഷ്ടിച്ച കേസിൽ 4 പേർ അറസ്റ്റിൽ

നെടുമങ്ങാട്: പുലർച്ചെ രണ്ട് വീടുകളിൽ നിന്നും 2 ബൈക്കുകൾ മോഷ്ടിച്ച കേസിൽ പ്രായപൂർത്തിയാകാത്ത 2 പേരടക്കം 4 പേർ അറസ്റ്റിൽ. അരുവിക്കര മുള്ളിലവിൻമൂട് അക്ഷരനഗർ വട്ടക്കുളം ഹരിജൻ കോളനിയിൽ അഖിൽ(22), ഇതേ കോളനിയിലെ ദിലീപ്(21) എന്നിവരെയാണ് അരുവിക്കര സിഐ ഡി.ഷിബുകുമാറും സംഘവും നാട്ടുകാരുടെ സഹായത്തോടെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്.അരുവിക്കര മുള്ളിലവിൻമൂട് പ്ലാവിള പുത്തൻവീട്ടിൽ അനന്തുവിന്റെ ബൈക്ക്, പുലർച്ചെ 3നും, വെള്ളനാട് പള്ളിത്തറ പ്രശാന്ത് ഭവനിൽ പ്രശാന്തിന്റെ വക ബൈക്ക് അന്ന് പുലർച്ചെ 4നുമാണ് ഇവർ മോഷ്ടിച്ചത്. മോഷ്ടിച്ച ബൈക്കുകളുടെ നിറം മാറ്റി, വ്യാജ നമ്പർ പ്ലേറ്റ് പിടിപ്പിച്ച് ഇവർ ഉപയോഗിക്കവേ ആര്യനാട് നിന്നാണ് പിടികൂടിയത് . ഇവരെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രായപൂർത്തിയാകാത്തവരെ ജുവനൈൽ കോടതിയിലും ഹാജരാക്കി.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *