കല്ലറ: കാട്ടുപന്നിയുടെ ആക്രമണത്തില്‍ 10ാം ക്ലാസ് വിദ്യാർഥിക്ക് പരിക്ക്. പാട്ടറ സ്വദേശി അര്‍ജുനാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം ഉച്ചക്ക് വീടിനു സമീപത്തെ പുരയിടത്തില്‍ വാഴയില വെട്ടുന്നതിനിടയില്‍ ഓടിയെത്തിയ പന്നി ആക്രമിക്കുകയായിരുന്നു. അടുത്തുള്ള കുഴിയിലേക്ക് വീണ് കുട്ടിക്ക് കാലിനും നടുവിനും പരിക്കേറ്റു. കടയ്ക്കല്‍ താലൂക്കാശുപത്രിയില്‍ ചികിത്സ തേടി.

Posted inThiruvananthapuram
