നിരവധി മോഷണ കേസിലെ പ്രതി അറസ്റ്റിൽ

നിരവധി മോഷണ കേസിലെ പ്രതി അറസ്റ്റിൽ

ആറ്റിങ്ങൽ : തിരുവനന്തപുരം ആലപ്പുഴ എന്നീ ജില്ലകളിലെ നിരവധി മോഷണ കേസുകളിലെ പ്രതിയായ മുഹമ്മദ്‌ അബ്ദുൽ ഹാദി (24) എന്നയാളെ ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തു. ചാത്തമ്പാറ മുസ്ലിം പള്ളി ഇമാമിന്റെ ബൈക്ക് മോഷണ കേസുമായി ബന്ധപ്പെട്ടു നടത്തിയ ആന്വേഷണത്തിലാണ് പ്രതി അറസ്റ്റിൽ ആയത്. ആറ്റിങ്ങൽ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ജി ബിന്ദുവിന്റെ നിർദേശ പ്രകാരം ആറ്റിങ്ങൽ ഐ എസ് എച്ച് ഒ തൻസീം അബ്ദുൽ സമദിന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ ജനമൈത്രി പോലീസ് ഉദ്യോഗസ്ഥരായ എ എസ് ഐ രാജീവൻ സി പി ഒ റിയാസ് തുടങ്ങിയവർ നടത്തിയ അന്വേഷണത്തിൽ പ്രതിയുടെ സി സി ടി വി ദൃശ്യങ്ങൾ ലഭിക്കുകയും ആലപ്പുഴയിൽ പ്രതി ഒളിവിൽ കഴിഞ്ഞിരുന്ന ലോഡ്ജിൽ നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതിക്ക് പട്ടണകാട് പോലീസ് സ്റ്റേഷനിൽ കാർ മോഷണം പാങ്ങോട് പോലീസ് സ്റ്റേഷനിൽ മൊബൈൽ മോഷണം ചേർത്തല പോലീസ് സ്റ്റേഷനിലും മോഷണ കേസിലെ പ്രതിയാണ്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *