അഞ്ചുതെങ് മൂലയിൽ തോട്ടത്തിൽ ബസ്സും ഇരു ചക്ര വാഹനവും കൂട്ടിയടിച്ചു രണ്ടു പേർക്ക് ഗുരുതര പരിക്ക് മൂലയിൽത്തോട്ടം ശ്രീ ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനു സമീപം രാവിലെ 10 മണിയോടെയാണ് സംഭവം നടന്നത്. വർക്കലയിൽ നിന്ന് കടക്കാവൂർ വഴി ആറ്റിങ്ങലി ലേക്ക് പോകുകയായിരുന്ന സംഗീത ബസ് ആണ് അപകടത്തിൽ പെട്ടത്. ഇരുചക്ര വാഹന യാത്രികനാണ് ഗുരുതര പരിക്ക് ഏറ്റത് . ഇരുചക്ര വാഹനത്തിൽ രണ്ട് പേരാനുണ്ടായിരുന്നത്.. കൊടും വളവിലും അപകട സിഗ്നലുകൾ ഇല്ലാത്തതാണ് ഈ പ്രദേശത്തു അപകടങ്ങൾ ഉണ്ടാകാൻ കാരണമെന്ന് പ്രദേശവാസികൾ അറിയിച്ചു



