തിരുവനന്തപുരം.മികച്ച നഗരസഭയ്ക്കുള്ള സ്വരാജ് ട്രോഫിക്കായി
തിരുവനന്തപുരം നഗരസഭ തിരഞ്ഞെടുത്തു . ഇതാദ്യമായാണ് തിരുവനന്തപുരം നഗരസഭയ്ക്ക് ഈ പുരസ്‌കാരം ലഭിക്കുന്നത്
മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കേരള സർക്കാർ നൽകുന്ന സമ്മാനമാണ് സ്വരാജ് ട്രോഫി.നഗരസഭയുടെ വികസന, ക്ഷേമ പ്രവർത്തനങ്ങളുടെ മികവ് മുൻ നിർത്തിയാണ് സംസ്ഥാന സർക്കാരിന്റെ സ്വരാജ് ട്രോഫി പുരസ്കാരം ലഭിച്ചത്.
സംസ്ഥാനത്തെ 2021-22 ലെ മികച്ച തദ്ദേശസ്ഥാപനങ്ങൾക്കുള്ള സ്വരാജ് ട്രോഫി പുരസ്‌കാരങ്ങളും പഞ്ചായത്ത്, നഗരസഭകളിലെ തൊഴിലുറപ്പ് പദ്ധതി മികവിനുള്ള മഹാത്മ, മഹാത്മ അയ്യൻകാളി പുരസ്‌കാരങ്ങളും വാർത്താസമ്മേളനത്തിൽ മന്ത്രി എം ബി രാജേഷ് പ്രഖ്യാപിച്ചു. 18,19 തീയതികളിൽ തൃത്താലയിൽ നടക്കുന്ന തദ്ദേശ ദിനാഘോഷത്തിന്റെ ഭാഗമായി അവാർഡുകൾ നൽകും.
തിരുവനന്തപുരമാണ് മികച്ച കോർപ്പറേഷൻ. പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തും മഹാത്മാ പുരസ്‌കാരത്തിനായി തെരഞ്ഞെടുക്കപ്പെട്ടു.
മികച്ച ഒന്ന്, രണ്ട് ഗ്രാമ പഞ്ചായത്തുകൾ: ഉഴമലയ്‌ക്കൽ, മംഗലപുരം
പുരസ്കാരം നഗരവാസികളായ ജനങ്ങൾക്ക് സമർപ്പിക്കുകയാണെന്ന് മേയർ ആര്യാ രാജേന്ദ്രൻ പറഞ്ഞു. തുടർന്നുള്ള വികസന, ജനക്ഷേമ പ്രവർത്തനങ്ങൾ കൂടുതൽ കരുത്തോടെ നടപ്പാക്കാൻ പുരസ്കാര നേട്ടം പ്രചോദനമാകുമെന്ന് അവർ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

