തിരുവനന്തപുരം: വേളിയിൽ യുവാവിന് നേരെ സംഘം ചേർന്ന് ആക്രമണം. വലിയതുറ മാധവപുരം സ്വദേശി അരുണിനെയാണ് റോഡരികിൽ ഇട്ട് സംഘം ചേർന്ന് മർദ്ദിച്ചത്. ഇന്നലെ രാത്രി ഏഴുമണിയോടെ ആയിരുന്നു സംഭവം. ഹോട്ടലിൽ ഉണ്ടായ തർക്കത്തെ തുടർന്നാണ് യുവാവിനെ മർദ്ദിച്ചത് എന്നാണ് വിവരം. പരിക്കേറ്റ അരുൺ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട മൂന്ന് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. തിരുവനന്തപുരം ഓള്‍സെയിന്റ്‌സ് കോളേജ് ജംഗ്ഷനിലെ രഞ്ജിത്ത്, ശ്യാം, പ്രബിൻ എന്നിവരെയാണ് പോലീസ് പിടികൂടിയത്.

Posted inThiruvananthapuram
