തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവത്തോട നുബന്ധിച്ച് ശ്രീ സത്യ സായി സേവാ സംഘടനയുടെ നേതൃത്വത്തിൽ ക്ഷേത്ര അങ്കണത്തിൽ പ്രത്യേകം സജ്ജീകരിച്ച സ്റ്റാളിൽ പത്തു ദിവസവും ഔഷധ ദാഹജല വിതരണം നടത്തി . ലക്ഷക്കണക്കിന് ഭക്തർക്ക് ഇതിൻ്റെ പ്രയോജനം ലഭിച്ചു. ദർശനത്തിനായി ക്യൂ നിൽക്കുന്നവർക്ക് ഉൾപ്പെടെ പൊങ്കാല യോട് അടുത്ത ദിവസങ്ങളിൽ ദിവസേന രണ്ടു ലക്ഷത്തിൽ പരം പേർക്കാണ് കുടിവെള്ളം വിതരണം ചെയ്യാൻ സാധിച്ചത്..ആറ്റുകാൽ ട്രസ്റ്റ് പ്രസിഡന്റ് അഡ്വ. അനിൽകുമാർ ദാഹജല വിതരണം ഉദ്ഘാടനം ചെയ്തു . ഔഷധക്കൂട്ടുകൾ ചേർത്തു തിളപ്പിച്ച ശുദ്ധ ജലമാണ് ഭക്തർക്ക് കുടിക്കാൻ നൽകുക. പത്തു ദിവസവും രാവിലെ എട്ടുമണി മുതൽ രാത്രി എട്ടുമണി വരെ വരെ കുടിവെള്ള വിതരണം ഉണ്ടായിരുന്നു. ശ്രീ സത്യ സായി സേവാ സംഘടന സ്റ്റേറ്റ് പ്രസിഡൻ്റ് മനോജ് മാധവൻ, വൈസ് പ്രസിഡന്റ് വി. ഉണ്ണികൃഷ്ണൻ നായർ, ജില്ലാ പ്രസിഡൻ്റ് ആർ. ജി. വിനോദ് ബാബു, മുൻ ജില്ലാ പ്രസിഡൻ്റ് ഒ.പി. സജീവ് കുമാർ,ജില്ലാ സർവീസ് കോഡിനേറ്റർ എസ് കൃഷ്ണൻ നായർ, ജില്ലാ സർവീസ് ഇൻചാർജ് സുശോബ്, മഹിളാ -യുവജന വിഭാഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി. പൊങ്കാലയോടനുന്ധച്ച് എല്ലാ വർഷവും സംഘടന ഇത്തരത്തിൽ കുടിവെള്ള വിതരണം നടത്തിവരുന്നു. ക്ഷേത്ര മണ്ഡപത്തിൽ മഹിളാ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ലളിതാ സഹസ്ര നാമജപവും നടന്നു.
