കോവളം: തിരുവല്ലം പുഞ്ചക്കരിയിൽ വീട്ടുമുറ്റത്ത് നിന്ന എസ്ഐയെയും ഭാര്യയെയും ആക്രമിച്ചു പരുക്കേൽപിച്ച രണ്ടംഗ സംഘത്തിലെ ഒളിവിലായിരുന്ന പ്രതിയും പിടിയിൽ. തിരുവല്ലം മേനിലം ചെമ്മണ്ണുവിള ശിവോദയത്തിൽ അഭിറാ(അച്ചു21) മിനെയാണ് തിരുവല്ലം എസ്എച്ച്ഒ രാഹുൽ രവീന്ദ്രൻ, എസ്ഐ അനൂപ്, സിപിഒ അഖിലേഷ് എന്നിവരുൾപ്പെട്ട സംഘം ഇന്നലെ രാത്രി അറസ്റ്റു ചെയ്തത്. കഴിഞ്ഞ 7ന് നടന്ന സംഭവത്തിൽ വിഴിഞ്ഞം കോസ്റ്റൽ പൊലീസ് സ്റ്റേഷൻ എസ്ഐ തിരുവല്ലം പുഞ്ചക്കരി ഗോകുലത്തിൽ എസ്.ഗിരീഷ്കുമാർ(50), ഭാര്യ ശ്രീകല(48) എന്നിവർക്കു നേരെയാണ് ബൈക്കിൽ എത്തിയ രണ്ടംഗ സംഘത്തിന്റെ ആക്രമണമുണ്ടായത്.
Contents
