മണക്കാട്: സ്റ്റാർട്ടാക്കാൻ ശ്രമിക്കുന്നതിനിടെ ബുള്ളറ്റ് കത്തിനശിച്ചു. കമലേശ്വരം സ്വദേശിയും സൈനികനുമായ പ്രവീണിന്റെ ബുള്ളറ്റാണ് ചൊവ്വാഴ്ച രാത്രി എട്ടോടെ കമലേശ്വരം ഗവ. സ്കൂളിന് സമീപം കത്തിയമർന്നത്. അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് തീ കെടുത്തി. ജോലി കഴിഞ്ഞ് മടങ്ങവേ മുട്ടത്തറയിലെ പെട്രോൾ പമ്പിൽനിന്ന് ഫുൾടാങ്ക് പെട്രോൾ നിറച്ചിരുന്നു.തുടർന്ന് മരുന്ന് വാങ്ങാൻ കമലേശ്വരത്തെ മെഡിക്കൽ സ്റ്റോറിന് മുന്നിൽ നിർത്തി. വീണ്ടും സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടയിലാണ് തീപടർന്നത്. നാട്ടുകാർ കെടുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. അഗ്നിരക്ഷാ സേന എത്തിയപ്പോഴേക്കും പൂർണമായി കത്തിനശിച്ചിരുന്നു.
