തിരുവനന്തപുരം: അയിത്തവും അനാചാരങ്ങളും അസ്മത്വവും അതിഭയനകമായ രീതിയിൽ കൊടികുത്തി വാണ 19 -മത് നൂറ്റാണ്ടിന്റെ ഉത്തരാർത്ഥത്തിൽ ജനിച്ചു 20 -ആം നൂറ്റാണ്ടിന്റെ ആരംഭകാലത്ത് അധസ്ഥിത വിഭാഗത്തിൽ നിന്നും വിദ്യാഭ്യാസം നേടി രാജസ്കൂളായ തിരുവനന്തപുരത്തെ ഇന്നത്തെ മോഡൽ സ്കൂളിൽ അദ്ധ്യാപകവൃദ്ധിയിൽ വളരെ കാലം സേവനം അനുഷ്‌ടിച്ച മഹത് വെക്തിത്വത്തിന് ഉടമയാണ് ആചാര്യൻ കെ. കെ കൊച്ചുകുഞ്ഞെന്ന് കേരള നവോത്ഥന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. എ. നീലലോഹിതദാസൻ നാടാർ.ആചാര്യന്റെ 52 മത് സ്മൃതി ദിനാചരണത്തിന്റെ ഭാഗമയി ജന്മദേശമായ പത്തനംതിട്ട ജില്ലയിലെ കവിയൂരിൽ വി പി എം എസ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം തോട്ടഭാഗം എൻ എസ് എസ് കരയോഗം ഹാളിൽ ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർശ്വവത്കരിക്കപ്പെട്ട ജനസമൂഹത്തിന് വേണ്ടി പ്രജസഭയിലും പുറത്തും നിരന്തരം പോരാടിയത് ചരിത്രത്തിന്റെ താളുകളിൽ തങ്ക ലിപികളാൽ രേഖപെടുത്തിടുണ്ടെന്നും പുതുതല മുറയ്ക്ക് പ്രചോദനമാണെന്നും മുൻമന്ത്രിയും എം. എക്സ് പിയുമായ ഡോക്ടർ. നീലലോഹിതദാസൻ നാടാർ അഭിപ്രായപെട്ടു.വിപിഎംസ് സംസ്ഥാന പ്രസിഡന്റ് ശ്രീ.ജി.കെ ജയകൃഷ്ണൻ അനുസ്മരണ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.1937 ൽ കമ്പനി ആക്ട് അനുസരിച്ചുസമസ്ത തിരുവിതാംകൂർ വർണ്ണ സമാജം എന്ന പേരിൽതിരുവിതാംകൂറിലെ അവർണ്ണ വിഭാഗങ്ങളായ വേളാർ, പരവർ, മണ്ണാർ, വേലൻ, പതിയാൻ, പെരുമണ്ണാൻ, തണ്ടാൻ, വേട്ടുവ, കണക്കൻ, നേര്യൻ എന്നി ദുർബല സാമുദായങ്ങളെ ഒരുകുട കീഴിൽ സംഘടിപ്പിയ്ക്കുകയും പ്രസ്തുത വിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയിൽ കൊണ്ട് വരാൻ പ്രയത്നിയ്ക്കുകയും 1937 മുതൽ 1947 വരെ ശ്രീമൂലം പ്രജസഭ അംഗമായി സേവനമനുഷ്ടിയ്ക്കുകയും കേരള നവോത്ഥനത്തിന് സാമൂഹിക പരിഷ്കർത്താവ് മഹാത്മാ കെ. കെ കൊച്ചു കുഞ്ഞു നൽകിയ സംഭാവനകൾ കണകിലെടുത്തും സംസ്ഥാന സർക്കാർ അദ്ദേഹത്തിന്റെ പ്രവർത്തന മണ്ഡലമായ തിരുവനന്തപുരത്ത് സ്മാരകവും ഒരു ഗ്രന്ഥശാലയും ആരംഭിയുക്കുവാൻ വേണ്ടനടപടികൾ സ്വീകരിക്കണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ സാമൂഹിക പ്രവർത്തകൻ റോബിൻ പ്ലാവിള അഭിപ്രായപ്പെട്ടു. വിപിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി രാജേഷ് ചാത്തങ്കേരിആചാര്യ അനുസ്മരണ പ്രഭാഷണം നടത്തി.പത്തനംത്തിട്ട ജില്ലാ പഞ്ചായത് അംഗം ശ്രീമതി ലതകുമാരി, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി റെനി ലിറ്റി, കവിയൂർ ഗ്രാമപഞ്ചായത്ത് അംഗം ശ്രീ. വിനോദ് കെ.ആർ, വി പി എം എസ് നേതാവ് അഡ്വ. പി.എ പ്രസാദ്, സംസ്ഥാന വൈസ് പ്രസിഡന്റ്‌മാരായ സജി.കെ.തമ്പി, ബിജു കാസർകോഡ്, സംസ്ഥാന ട്രഷറർ അജയൻ ഇടുക്കി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വി പി എം സ് ജനറൽ സെക്രട്ടറി ശ്രീ. എൻ.ബാബു സ്വാഗതവും വി പി എം എസ് താലൂക്ക് സെക്രട്ടറി ശ്രീ. പി. എ പ്രദീപ് നന്ദിയും പറഞ്ഞു.രാവിലെ ആചാര്യന്റെ ഛയാചിത്രത്തിൽ വി പി എം എസ് സംസ്ഥാന പ്രസിഡന്റ് ജി. കെ ജയകൃഷ്ണന്റെ നേതൃത്വത്തിൽ സമുദായ അംഗങ്ങൾ പുഷ്പാർച്ചന നടത്തി.

Posted inThiruvananthapuram
