കേരള കോൺഗ്രസ്സ് (സ്കറിയ തോമസ് ) പാർട്ടിയുടെ സ്ഥാപക ചെയർമാനും മുൻ എം പി യും ക്നാനായ യാക്കോബായ സഭ ട്രസ്റ്റിയും ആയിരുന്ന കമാൻഡർ സ്കറിയ തോമസ് എക്സ് എം പി ( കുഞ്ഞച്ചയാൻ ) യുടെ രണ്ടാം ചരമ വാർഷിക അനുസ്മരണം നടന്നു.രാവിലെ 8 മണിക്ക് നീലംപേരൂർ സെന്റ് ജോർജ് ക്നാനായ വലിയ പള്ളിയിൽ വച്ച് കുർബാനയും തുടർന്ന് അദ്ദേഹത്തിന്റെ
കല്ലറയിൽ പാർട്ടി നേതാക്കളും പ്രവർത്തകരും പ്രാർത്ഥിക്കുകയും ചെയ്തു പിന്നീട് കോട്ടയത്തുള്ള പാർട്ടിയുടെ സെൻട്രൽ കമ്മിറ്റി ഓഫീസിൽ വച്ച് അനുസ്മരണ യോഗം നടത്തി . സ്കറിയ തോമസ് ഒരു മനുഷ്യായുസ് മുഴുവൻ പൊതുപ്രവർത്തനത്തിനായി മാറ്റി വച്ച വ്യക്തിയായിരുന്നു എന്നും രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സാമുദായിക മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നേതാവായിരുന്നു എന്നും മലങ്കര ക്നാനായ യാക്കോബായ സുറിയാനി സമൂഹത്തിൽ കമാൻഡർ പദവിയും യാക്കോബാ ബുർദാൻ പദവിയും ലഭിച്ച ഏക അല്മയനായിരുന്ന അദ്ദേഹം എന്നും വ്യത്യസ്തമായ രാഷ്ട്രീയ ശൈലിയുടെ ഉടമയും അനുകരണീയമായ വ്യക്തിത്വവും നിറഞ്ഞ ആളായിരുന്നു എന്നും അനുസ്മരണ യോഗം ഉദ്ഘടനം ചെയ്തുകൊണ്ട് ചെയർമാൻ ബിനോയ് ജോസഫ് പറഞ്ഞു. യോഗത്തിൽ ജനറൽ സെക്രട്ടറി ഡോ.ഷാജി കടമല ,വൈസ് ചെയർമാൻ പ്രൊഫ. അരവിന്ദാക്ഷൻ പിള്ള ,അഡ്വ. നൈസ് മാത്യു , സുനിൽ എബ്രഹാം , ബാബു തിരുവല്ല ,അഡ്വ .വർഗീസ് മൂലൻ, അഡ്വ . ഹരീഷ് കുമാർ . ജോർജ് എടപ്പരത്തി പാർട്ടി തിരുവനന്തപുരം ജില്ലാ സെക്രട്ടറി കോരാണി സനിൽ ഷീബ സുനിൽ തുടങ്ങിയവർ സംസാരിച്ചു.



