നേമം: പ്രകൃതിവിരുദ്ധ പീഡനത്തിന് യുവാവിനെ നേമം പൊലീസ് അറസ്റ്റ് ചെയ്തു. കാക്കാമൂല നെല്ലിവിള കിഴക്കേ പുത്തൻ വീട്ടിൽ സാബു തങ്കയ്യൻ (42) ആണ് അറസ്റ്റിലായത്. നേമം സ്റ്റേഷൻ പരിധിയിൽ കാക്കാമൂലയിലെ സ്ഥാപനത്തിലെത്തിയ 13കാരനെയാണ് ഇയാൾ പീഡിപ്പിച്ചത്. മാർച്ച് 20ന് വൈകീട്ട് നാലിനായിരുന്നു സംഭവം. പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ നേമം സി.ഐ രഗീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Contents
