പൊതു സ്ഥലം കയ്യേറി മതിൽ നിർമ്മാണം; വിജിലൻസ് പരിശോധനയ്ക്ക് എത്തി

പൊതു സ്ഥലം കയ്യേറി മതിൽ നിർമ്മാണം; വിജിലൻസ് പരിശോധനയ്ക്ക് എത്തി

കിളിമാനൂർ: കിളിമാനൂരിൽ കെ എസ് ടി പി ബസ് ബേ നിർമ്മിക്കാൻ പൊന്നിൻ വിൽക്കെടുത്ത സ്ഥലം സ്വകാര്യ വ്യക്തി കയ്യേറി മതിൽ കെട്ടി ഗേറ്റ് നിർമ്മിച്ചു എന്ന പരാതിയിൽ വിജിലൻസ് സ്ഥല പരിശോധനയ്ക്ക് എത്തി. ഇന്ന് ഉച്ചയോടെയാണ് സംഘം പരിശോധനയ്ക്ക് എത്തിയത് പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്തിൽ കിളിമാനൂർ ജംഗ്ഷന് സമീപം ടൗൺ ഹാളിനടുത്ത് ടൗൺ ഹാൾ ഉടമ കയ്യേറി മതിൽ കെട്ടി ഗേറ്റിട്ടു എന്ന പരാതിയിലാണ് വിജിലൻസിന്റെ പരിശോധന. പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത് മുൻ മെമ്പറും ബിജെപി പ്രാദേശിക നേതാവുമായ ഡി അനിൽകുമാർ ആണ് ഇത് സംബന്ധിച്ച് വിജിലൻസിന് പരാതി നൽകിയത്. ബസ് ബേക്ക് വിട്ടുകൊടുത്ത സ്ഥലത്തിൽ മുക്കാൽ സെന്റോളം വസ്തു സ്വകാര്യ വ്യക്തിക്ക് ബാക്കിയുണ്ടായിരുന്നു. ഈ സ്ഥലവും കെ എസ് ടി പിയുടെ സ്ഥലവും ചേർത്താണ് ടൗൺ ഹാളിന്റെ ഉടമ കയ്യേറി മതിൽ കെട്ടിയത് എന്നാണ് പരാതിയിൽ പറയുന്നത്. ടൗൺ ഹാൾ ഉടമ ഇബ്രാഹിം, വില്ലേജ് റവന്യൂ ഉദ്യോഗസ്ഥർ, കൊട്ടാരക്കരയിലെ കെ എസ് ടി പി എൻജിനീയർമാർ, പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി, എൻജിനീയർ, പ്രസിഡന്റ് എന്നിവരെ എതിർകക്ഷികൾ ആക്കിയാണ് അനിൽകുമാർ പരാതി നൽകിയത്. അനധികൃത കയ്യേറ്റത്തിലും മതിൽ നിർമ്മാണത്തിലും ഇവരുടെയെല്ലാം അനധികൃത ഇടപെടലും ഒത്താശയും അഴിമതിയും നടന്നിട്ടുണ്ടെന്നാണ് ആരോപണം.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *