ലോകമെമ്പാടുമുള്ള യുവാക്കളെ അപേക്ഷിച്ച് പ്രായമായവരില്‍ വിറ്റാമിന്‍ ബി 12 ന്റെ കുറവ് സാധാരണമാണ്. 47 ശതമാനം ഇന്ത്യക്കാരില്‍ വിറ്റാമിന്‍ ബി 12ന്റെ കുറവ് ഉണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ഒരു പ്രധാന മൈക്രോ ന്യൂട്രിയന്റായ വിറ്റാമിന്‍ ബി 12 ശരീരത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങളില്‍ കാര്യമായ സ്വാധീനം ചെലുത്തും.നമ്മുടെ ശരീരം സ്വാഭാവികമായി വിറ്റാമിന്‍ ബി 12 ഉത്പാദിപ്പിക്കാത്തതിനാല്‍ ഭക്ഷണത്തിലൂടെ അത് ലഭിക്കൂ. പാലുല്‍പ്പന്നങ്ങള്‍, മാംസം, മുട്ട എന്നിവയില്‍ വിറ്റാമിന്‍ ബി 12 കാണപ്പെടുന്നു. വിറ്റാമിന്‍ ബി 12 ശരീരത്തിന് അത്യാവശ്യമാണ്. കാരണം ഇത് തലച്ചോറിന്റെ പ്രവര്‍ത്തനം ആരോഗ്യകരമായി നിലനിര്‍ത്താനും ചുവന്ന രക്താണുക്കളുടെ ഉത്പാദനം മെച്ചപ്പെടുത്താനും സഹായിക്കുന്നു. വിറ്റാമിന്‍ ബി12 സ്വാഭാവിക വഴികളിലൂടെ, അതായത് ഭക്ഷണങ്ങളിലൂടെ ലഭ്യമാക്കുന്നതാണ് കൂടുതല്‍ നല്ലത്.വിറ്റാമിന്‍ ബി 12 കുറവിന്റെ ലക്ഷണങ്ങള്‍…ഓര്മ്മക്കുറവ്പേശി ബലഹീനതവിഷാദംമറവിഭാരം കുറയുക.ക്ഷീണവും രാത്രിയിലെ വിയര്‍പ്പും.
