തിരുവനന്തപുരം: യുവാവിനെ നഗ്നനാക്കി കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി. പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറാൻ കാമുകിയും ഗുണ്ടകളും ചേർന്ന് മർദ്ദിക്കുകയായിരുന്നു. തിരുവനന്തപുരം വർക്കല അയിരൂരിൽ ആണ് സംഭവം. സംഭവത്തിൽ കാമുകിയായ വർക്കല സ്വദേശി ലക്ഷ്മി പ്രിയയും ഇപ്പോഴത്തെ കാമുകനും ഉൾപ്പെടെ ഏഴുപേർക്കെതിരെ കേസെടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് എട്ടാം പ്രതി എറണാകുളം മഞ്ഞുമ്മൽ സ്വദേശി അമൽ പിടിയിലായി. ഈ മാസം അഞ്ചിന് വീട്ടിൽ നിന്ന് കാറിൽ വിളിച്ചിറക്കിയായിരുന്നു മർദ്ദിച്ചത്. കാറിൽ വച്ച് അയിരൂർ സ്വദേശിയായ യുവാവിന്റെ മാലയും പണവും കവരുകയും ചെയ്തു.
Contents
