കിഴുവിലം. ഗ്രാമപഞ്ചായത്തിലെ ഡീസന്റ് മുക്ക് ജംഗ്ഷനിൽ എംപി ഫണ്ടിൽ നിന്നും അനുവദിച്ച മിനി മാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം അടൂർ പ്രകാശ് എം പി നിർവഹിച്ചു വാർഡ് അംഗം സലീന റഫീക്കിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മനോൻമണി, മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എ.എസ് ശ്രീകണ്ഠൻ നായർ, കവിതാ സന്തോഷ്, ചിറയിൻകീഴ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് എൻ വിശ്വനാഥൻ നായർ ഗ്രാമ , പഞ്ചായത്ത് അംഗങ്ങളായ സുനിൽകുമാർ, ഭവനചന്ദ്രൻ ,സൈജ, രജിത തുടങ്ങിയവരും കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ബിജു കുമാർ, മുൻ മണ്ഡലം പ്രസിഡൻറ് സിദ്ദീഖ് മുൻ പഞ്ചായത്ത് പ്രസിഡൻറ് അൻസാർ കിഴുവിലും സർവീസ് സഹകരണ ബോർഡ് അംഗങ്ങളായ താഹ മണലുവിള ,സുദേവൻ,ഷെമീർ കിഴുവിലം കിഴുവിലം വെൽഫെയർ സൊസൈറ്റി ബോർഡ് അംഗം നന്ദകുമാർ വാർഡ് നിവാസികൾ തുടങ്ങിയവർ പങ്കെടുത്തു…

