തിരുവനന്തപുരം: കിഴുവിലം ഗ്രാമ പഞ്ചായത്തിൽ ചുമടുതാങ്ങി 13-ാം വാർഡിലെ കുടുംബശ്രീ വഴി രൂപീകരിച്ച എവർഗ്രീൻ എന്ന ഓക്സിലറി ഗ്രൂപ്പിന്റെ പുതിയ സംരംഭമായ ട്യൂഷൻ സെന്ററിന്റെ പ്രവർത്തനം വിഷു ദിനത്തിൽ മുടപുരം ശിവകൃഷ്ണപുരം അക്കര വിളയിലെ അനുഭവം പാഠശാലയിൽ തുടക്കം കുറിച്ചു.ഇതിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ മനോന്മണി നിർവഹിച്ചു.വാർഡ് മെമ്പർ പി പവനചന്ദ്രൻ അധ്യക്ഷത വഹിച്ചു.സി ഡി എസ് വൈസ് ചെയർ പേഴ്സൺ ശ്രീദേവി സി ഡി എസ് അംഗം അജിതാലാൽ ആർ കെ ബാബു, പ്രമീള, ചന്ദ്രമോഹൻ, ഗോപി , എൻ എസ് അനിൽ, ദിവ്യ എന്നിവർ ആശംസയും ഓക്സിലറി ഭാരവാഹികളായ ശ്രുതി സ്വാഗതവും അശ്വതി കൃതജ്ഞതയും പറഞ്ഞു.
Contents
