തിരുവനന്തപുരം: പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ അടിമലത്തുറ ഫാത്തിമ മാതാ പള്ളിക്കു സമീപം പുറമ്പോക്കു പുരയിടത്തിൽ ക്രിസ്റ്റഫറി (58)നെ 5 വർഷം കഠിന തടവിനും 25,000 രൂപ പിഴയ്ക്കും പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കിൽ 3 മാസം കൂടുതൽ ശിക്ഷ അനുഭവിക്കണമെന്നു ജഡ്ജി ആജ് സുദർശൻ വിധിച്ചു.2020 നവംബർ നാലിന് ഉച്ചയോടെയാണു സംഭവം. ഇരയായ കുട്ടിയും അനുജത്തിയും നടന്നു വരുമ്പോൾ ഓട്ടോയിൽ ഇരുന്ന പ്രതി കുട്ടികളെ പ്രതിയുടെ വീട്ടിലേക്കു കൊണ്ടു പോയി പീഡിപ്പിച്ചെന്നാണു പ്രോസിക്യൂഷൻ കേസ്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പ്രോസിക്യുട്ടർ ആർ.എസ്.വിജയ് മോഹൻ ഹാജരായി. 17സാക്ഷികളെ വിസ്തരിച്ചു. 17 രേഖകളും ഹാജരാക്കി. പിഴ തുക ഇരയക്കു നൽകണമെന്ന് ഉത്തരവിൽ പറയുന്നു. വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമ്മാരായിരുന്ന അലോഷ്യസ്, കെ.എൽ.സമ്പത്ത് എന്നിവരാണു കേസ് അന്വേഷിച്ചത്.
