വലിയതുറ: വീട്ടില്‍ അതിക്രമിച്ച് കയറി ആക്രമണം നടത്തിയ മൂന്നംഗ സംഘത്തെ വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തു. നേമം സ്വദേശി റൊണാള്‍ഡ് (32), വലിയതുറ സ്വദേശികളായ അര്‍ഷാദ് (30), റിച്ചാര്ഡ്സണ് (35) എന്നിവരാണ് അറസ്റ്റിലായത്.ചെറിയതുറ സിജോ ഹൗസില്‍ ബീന അലോഷ്യസിന്റെ (36) വീട്ടിലാണ് പ്രതികള്‍ അതിക്രമിച്ച് കയറി ആക്രമണം നടത്തിയത്. വീട് അടിച്ച് തകര്‍ക്കുകയും വീട്ടുപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്ത പ്രതികളെ ശംഖുംമുഖം എ.സി പൃഥിരാജിന്റെ നേതൃത്വത്തിലുളള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Contents
