ആറ്റിങ്ങൽ: പുൽവാമ ദുരന്തത്തെ കുറിച്ചുള്ള മുൻ കശ്മീർ ഗവർണർ സത്യപാൽ മാലിക്കിന്റെയും കരസേനമേധാവി ശങ്കർ റോയ് ചൗധരിയുടെയും വെളിപ്പെടുത്തലുകൾ അതീവ ഗൗരവമുള്ളതാണെന്നും സിറ്റിംഗ് ജഡ്ജി അന്വേഷിക്കണമെന്നും ഐ എൻ റ്റി യു സി ദേശിയ വർക്കിംഗ് കമ്മിറ്റി അംഗം ഡോ വി എസ് അജിത് കുമാർ. ഉന്നത സ്ഥാനത്തിരുന്ന രണ്ടു പേരുടെയും വെളിപ്പെടുത്തൽ അവിശ്വസിക്കേണ്ടതില്ലയെന്നും അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി. പ്രവാസി കോൺഗ്രസ് ആറ്റിങ്ങൽ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ പബ്ലിക് സ്ക്വയറിൽ പുൽവാമ ദുരന്തത്തിൽ രക്ത സാക്ഷികൾ ആയ 40 പട്ടാളക്കാർക്കും അവരുടെ കുടുംബങ്ങൾക്കും ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് നടന്ന ചടങ്ങിൽ ആദ്യ ദീപം തെളിയിച്ചു കൊണ്ട് ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവാസി കോൺഗ്രസ് ആറ്റിങ്ങൽ ബ്ലോക്ക് പ്രസിഡന്റ് എസ് ശ്രീരംഗൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് പത്മാലയം മിനിലാൽ,ജെ ശശി,കെ കൃഷ്ണ മൂർത്തി, മണനാക്കു ഷിഹാബുദ്ദിൻ, ശാസ്തവട്ടം രാജേന്ദ്രൻ, ജമാൽ പാലാംകോണം, ആലംകോട് സഫീർ, തോട്ടവാരം ഉണ്ണി, സലിം പാണന്റെ മുക്ക്, കടയ്ക്കാവൂർ, അശോകൻ,യു പ്രകാശ്, വി ചന്ദ്രിക, വക്കം സുധ, അഭയൻ, ആർ. വിജയകുമാർ, ഉല്ലാസ് സിറാജ്, രത്നാകരൻ,എസ്. സുദർശനൻ പിള്ള, ബി മനോജ്, എ ഗോപി, സുലൈമാൻ ആലംകോട് എന്നിവർ സംസാരിച്ചു.
