കുലശേഖരം: റബർ ഷീറ്റ് പുകപ്പുരയിലുണ്ടായ തീപിടിത്തത്തിൽ വൻനാശനഷ്ടം. കുലശേഖരം നാഗക്കോട് പ്രവർത്തിക്കുന്ന റബർ ഉൽ പാദന സഹകരണ സംഘത്തിന്റെ (ആർപിഎസ്) പുകപ്പുര (സ്മോക്ക് ഹൗസ്) യിലാണ് തീപിടിത്തമുണ്ടായത്. ഇന്നലെ ഉച്ചക്കഴിഞ്ഞാണ് സംഭവം.കുലശേഖരം, മാർത്താണ്ഡം, തക്കല എന്നിവിടങ്ങളിൽ നിന്നെത്തിയ അഗ്നിശമന സേനയുടെ യുണിറ്റുകൾ 3 മണിക്കൂറോളം സമയം പ്രയത്നിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീപിടിത്തത്തിൽ ഗോഡൗണിൽ സുക്ഷിച്ചിരുന്ന 75 ടൺ റബർ ഷീറ്റ് കത്തി നശിച്ചു. ഒന്നര ക്കോടി രൂപയുടെ നഷ്ടം ഉണ്ടായതായി കണക്കാക്കുന്നു. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല. പൊലീസ് അന്വേ ഷണം നടത്തി വരുന്നു.
Contents
