തിരുവനന്തപുരം: ജനാധിപത്യ കർഷക യൂണിയൻ കുന്നത്തുകാൽ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മെയ് ദിനാചരണവും ദേശീയ കർഷക സമരത്തിന്റെ മൂന്നാം വർഷികത്തോടനുബന്ധിച്ചു നടന്ന തൊഴിലാളി കർഷക കുടുംബ സംഗമവും ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം റോബിൻ പ്ലാവിള ഉദ്ഘാടനം ചെയ്തു.ജനാധിപത്യ കർഷക യൂണിയൻ മണ്ഡലം പ്രസിഡന്റ് വണ്ടിത്തടം സന്തോഷ് അദ്ധ്യക്ഷത വഹിച്ചു.ജനാധിപത്യ കേരള കോൺഗ്രസ് കുന്നത്തുകാൽ മണ്ഡലം പ്രവർത്തക യോഗം ജില്ലാ വർക്കിംഗ് പ്രസിഡന്റ് വെള്ളറട ആന്റണി ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ കർഷകരെയും വിദ്യാർത്ഥികളെയും ആദരിച്ചു.യോഗത്തിൽ മണ്ഡലം സെക്രട്ടറി കുന്നത്തുകാൽ ഷിജിൻ ജോയ് ജനാധിപത്യ യൂത്ത് ഫ്രണ്ട് മണ്ഡലം പ്രസിഡന്റ് വണ്ടിത്തടം നവീൻ ജനാധിപത്യ വനിത കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വിജയകുമാരി ആഷിക് സുഭാഷ് തുടങ്ങിയവർ സംസാരിച്ചു.ഇടതുപക്ഷ സർക്കാരിന്റെ രണ്ടാം വാർഷികതോടനുനുബന്ധിച്ചു മെയ് 17 ന് ധനുവച്ചപുരത്ത് വച്ച് നടക്കുന്ന എൽ ഡി എഫ് നിയോജകമണ്ഡല ബഹുജനറാലിയും പൊതുയോഗവും വിജയിപ്പിക്കുവാൻ തിരുമാനിച്ചു. എല്ലാ വാർഡ് കമ്മിറ്റികളിൽ നിന്നും പരമാവധി പ്രവർത്തകരെ പങ്കെടുപ്പിക്കുവാൻ യോഗത്തിൽ തിരുമാനിച്ചു.
