തിരുവനന്തപുരം: ബാങ്കുകളെ രക്ഷിക്കാൻ തൊഴിലുകൾ സംരക്ഷിക്കുവാൻ, ജനകീയ ബാങ്കിംഗ് നിലനിർത്താൻ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ജനകീയ ബാങ്കിംഗ് സംരക്ഷണ ജാഥയ്ക്ക് ആറ്റിങ്ങൽ കച്ചേരി നടയിൽ സ്വീകരണം നൽകി. സി ഐ റ്റി യു ഏര്യാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തുതു. ഷെറിൻ കെ ജോൺ അദ്ധ്യക്ഷനായി. ജാഥാ ക്യാപ്റ്റൻ ഷാജു ആൻറണിസി ഐ റ്റി യു ജില്ലാ ജോയിന്റ് സെക്രട്ടറി വി വിജയകുമാർ, ഏര്യാ പ്രസിഡൻ്റ് എം മുരളി ബാങ്ക് എംപ്ലോയീസ് യൂണിയൻ ഭാരവാഹികളായ പ്രശാന്ത് എസ് ബി എസ്, ദിലീപ് എസ് എൽ, പ്രദീഷ് വാമൻ, സോമശേഖരൻ നായർ തുടങ്ങിയവർ പങ്കെടുത്തു.
Contents
