വക്കം: വക്കം ഖാദർ സ്മൃതി മണ്ഡപത്തിൽ ഇന്ന് രാവിലെ 8:30 മണിക്ക് പുഷ്പാർച്ഛനെയും, വക്കം ഖാദർ 106-ആം ജന്മ സ്മൃതി സദസ്സ് സംഘടിപ്പിക്കുകയും ചെയ്തു.വക്കം ഖാദറിന്റെ ത്യാഗോജ്വാലമായ ഓർമ്മകൾ പുതിയ തലമുറയ്ക്ക് കയ്മാറുന്നതിനു തിരുവനന്തപുരം ജില്ലയിലെ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട എല്ലാ സ്ഥലങ്ങളിലും ജന്മ സ്മൃതി സദസ്സുകൾ സംഘടിപ്പിക്കുവാൻ വക്കം ഖാദർ അനുസ്മരണ വേദി കമ്മിറ്റി തീരുമാനിച്ചതായി ജന്മ സ്മൃതി ഉദ്ഘാടനം ചെയ്തുകൊണ്ട് ശ്രീ എം. എ. ലത്തീഫ് പറഞ്ഞു.അധികാര ദുർവിനിയോഗത്തിൻ്റെ അവസാന ഉദാഹരണം ആണ് വൻ തുക ചിലവഴിച്ചുള്ള പുതിയ പാർലമെൻ്റ് മന്ദിര നിർമ്മണമെന്ന് വക്കം ഖാദർ അനുസ്മരണ വേദി ചെയർമാൻ എം.എ.ലത്തീഫ്. നിലവിലെ പാർലമെൻ്റ് മന്ദിരത്തിന് യാതൊരു കേടുപാടും ഇല്ലതിരിക്കെ അഴിമതി നടത്തുവാൻ ലക്ഷ്യമിട്ട് ആണ് പുതിയ പാർലമെൻ്റ് കെട്ടിട നിർമ്മാണം നടത്തിയത്. അതിൻ്റെ ഉൽഘാടനം രാഷ്ട്രീയ താൽപര്യവും മാത്രം മുൻനിർത്തി ആണ് നിശ്ചയിച്ചിട്ടുള്ളത്. അതിനാൽ ആണ് സംഘ്പരിവാർ ഇതര രാഷ്ട്രീയ പാർട്ടികൾ ഒന്നടങ്കം ഉൽഘാടനം ബഹിഷ്കരിക്കാൻ തീരുമാനിച്ചിട്ടുള്ളത്. രാജ്യത്തിന് വേണ്ടി ജീവൻ ബലി നൽകിയ വക്കം ഖാദർ ഉൾപെടെയുള്ള സ്വാതന്ത്ര്യ സമര ഭടന്മാർക്ക് മികച്ച സ്മാരകം നിർമ്മിക്കുവാൻ മടിക്കുന്ന കേന്ദ്ര സര്ക്കാർ ആണ് പാർലമെൻ്റ് മന്ദിരത്തിൻ്റെ പേരിൽ വൻ ധൂർത്ത് നടത്തുന്നതെന്നും എം.എ.ലത്തീഫ് ആരോപിച്ചു. വക്കം ഖാദറിന്റെ കത്തിൽ ഉണ്ടായിരുന്ന അവസാന വാചകങ്ങൾ വർത്തമാന കാലഘട്ടത്തിൽ ഏറ്റവും അധികം പ്രാധാന്യം അർഹിക്കുന്നുവയാണ് വക്കം ഖാദറിനെ തൂക്കിലേറ്റാൻ തീരുമാനിക്കുകയും അവസാന ആഗ്രഹം ചോദിച്ചപ്പോൾ മത മൈത്ത്രിയുടെ ചിഹ്നമായി എന്നോടൊപ്പം ഒരു ഹിന്ദുവിനെ കൂടെ തൂക്കിലേറ്റണമെന്ന അവശ്യമാണ് ധൈര്യശാലിയായ രക്തസാക്ഷി ശ്രീ വക്കം ഖാദർ അവശ്യപ്പെട്ടത് ഈ വർത്തമാന കാലഘട്ടത്തിൽ രക്തസാക്ഷിയായ വക്കം ഖാദറിന്റെ വാക്കുകൾ ജ്വലിക്കുന്ന സ്മരണകളായി ഇന്നും നിലനിൽക്കുന്നു എന്ന് ജന്മ സ്മൃതി സദസ്സ് ഉദ്ഘാടനം ചെയ്തു കൊണ്ട് വക്കം ഖാദർ അനുസ്മരണ വേദി ചെയർമാൻ എം. എ. ലത്തീഫ് പറഞ്ഞു. പഞ്ചായത്ത് മെമ്പർ അജയരാജ്, സഞ്ജു, സരിൻ, ജന്മിമുക്ക് ഷജീർ, ഹാഫിസ്, സിയാം, ഭരത്, റയ്യാൻ,കണിയാപുരം നൗഫൽ, മോനിഷ്, അഫ്സൽ പെരുമാതുറ തുടങ്ങിയവർ സംസാരിച്ചു.
