: ആറ്റിങ്ങൽ : തിരുവനന്തപുരം മെഡിക്കൽ കോളെജിൽ മതിയായ ചികിത്സ ലഭിക്കാതെ പ്ലസ് ടു വിദ്യാർത്ഥിനി മരിച്ചതായി പരാതി. മുദാക്കൽ പിരപ്പൻകോട്ടുകോണത്ത് പാറയടി വാറുവിള പുത്തൻ വീട്ടിൽ മീനാക്ഷി (17) യാണ് മരിച്ചത്. ഇക്കഴിഞ്ഞ 17 ന് കമ്മലിന്റെ അലർജി മൂലം മീനാക്ഷിയെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു . 27 ന് ഡിസ്ചാർജ് ചെയ്ത് മടങ്ങവേ ഉള്ളൂരിലെത്തിയപ്പോൾ പെൺകുട്ടിയ്ക്ക് വീണ്ടും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഉടനെ മെഡിക്കൽ കോളെജിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മകൾക്ക് മതിയായ ചികിത്സ ലഭിക്കാത്തതിനാലാണ് മരണം സംഭവിച്ചതെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാണമെന്ന് മീനാക്ഷിയുടെ പിതാവ്
ലാലു മെഡിക്കൽ കോളെജ് പോലീസിനു നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു. സംഭവത്തിൽ ആറ്റിങ്ങൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
